October 4, 2026

വിദ്യാർഥികൾക്ക് 20000 രൂപ വരെ ധനസഹായം : സെൻട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് പുതുക്കാം

Share

 

പഠനത്തില്‍ മികവ് പുലർത്തുന്ന വിദ്യാർഥികള്‍ക്കുള്ള സെൻ ട്രല്‍ സെക്ടർ സ്കോളർഷിപ്പ് പുതുക്കാൻ അവസരം. കോളജ്/സർവകലാശാല വിദ്യാർഥികള്‍ക്കായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നല്‍കുന്ന സ്കോളർഷിപ്പാണിത്. സ്കോളർഷിപ്പിന്റെ 50 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 27 ശതമാനം ഒ ബി സിക്കാർക്കും. ഓരോ വിഭാഗത്തിലെയും 5 ശതമാനം ഭിന്നശേഷി വിഭാഗത്തിനും നീക്കിവെച്ചിട്ടുണ്ട്.

 

സ്കോളർഷിപ്പ് പുതുക്കുന്നതിനായി വാർഷികപരീക്ഷയില്‍ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരുമുണ്ടായിരിക്കണം.പുതുക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.

 

മതിയായ മാർക്ക്, ഹാജർ എന്നിവ ഇല്ലാത്തപക്ഷം, റിന്യൂവല്‍ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്നാല്‍ തുടർവർഷ ങ്ങളില്‍ യോഗ്യതയുണ്ടെങ്കില്‍ റിന്യൂവല്‍ ചെയ്യാം. എന്നാല്‍, റിന്യൂവല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.

 

സ്കോളർഷിപ്പ് തുക

 

ഒരു വർഷം ബിരുദ വിദ്യാർഥികള്‍ക്ക് 12,000 രൂപയും ബിരുദാനന്തര ബിരുദക്കാർക്ക് 20,000 രൂപയും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് (നാല്, അഞ്ച് വർഷങ്ങളില്‍) വർഷം 20,000 രൂപയും സ്കോളർഷിപ്പ് ലഭിക്കും.ടെക്നിക്കല്‍ കോഴ്‌സുകളായ ബി ടെക്, ബി ഇ പ്രോഗ്രാമുകള്‍ക്ക് ആദ്യ മൂന്ന് വർഷം 12,000 രൂപയും നാലാംവർഷം 20,000 രൂപയും ലഭിക്കും.

 

ബിരുദതലം മുതല്‍ (പ്രൊഫഷനല്‍ കോഴ്‌സ് ഉള്‍പ്പെടെ) പരമാവധി അഞ്ച് വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

 

യോഗ്യത

 

അംഗീകൃത സംസ്ഥാന ബോർഡ് നടത്തിയ പന്ത്രണ്ടാംക്ലാസ്സ് പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാംവർഷം ചേർന്നവരുമായിരിക്കണം. കുടുംബ വാർഷികവരുമാനം ആകെ 4.5 ലക്ഷം രൂപ കവിയരുത്. പ്രായം: 18-25

 

അപേക്ഷകർക്ക് നാഷനലൈസ്‌ഡ്/ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബേങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തംപേരില്‍ സാധുവായ ആധാർ ലിങ്ക് ചെയ്തിട്ടുള്ള സേവിംഗ്സ് ബേങ്ക് അക്കൗണ്ട് വേണം.

 

കറസ്പോണ്ടൻസ് കോഴ്‌സ്/ വിദൂരവിദ്യാഭ്യാസം, ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവർക്ക് അപേക്ഷിക്കാനാകില്ല. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവരും അർഹരല്ല. പുതിയ അപേക്ഷകർക്കുള്ള സമയപരിധി പോർട്ടലില്‍ പിന്നീട് പ്രസിദ്ധീകരിക്കും.അപേക്ഷ

 

scholarship.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയില്‍നിന്നുള്ള പ്രവേ ശനറിപോർട്ട് സഹിതം സ്ഥാപന മേധാവി മുന്പാകെ സമർപ്പിക്കണം.

 

ഇൻസ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസർ അപേക്ഷ പരിശോധിച്ച്‌ വെരിഫിക്കേഷൻ നടപടികള്‍ പൂർത്തിയാക്കും.

സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ക്ക് scholarships.gov. in, dcescholarship.kerala.gov.in സന്ദർശിക്കുക.

 

 


Share
Copyright © All rights reserved. | Newsphere by AF themes.