September 8, 2026

കുതിച്ചുയര്‍ന്ന് സ്വര്‍ണവില : പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപ വർധിച്ച്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,240 രൂപയായി. പവന് 880 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,13,920 രൂപയിലെത്തി.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

 

ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.