September 2, 2026

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു : കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

Share

 

കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് യുവാവിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ആതവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രാഥമിക നിഗമനം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം മൂലം മരണം റിപ്പോര്‍ട്ട് ചെയ്തത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.