പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം : ഇന്ത്യാ പോസ്റ്റില്‍ 23,757 ഒഴിവുകള്‍
ഇന്ത്യാ പോസ്റ്റിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (GDS) തസ്തികകളിലേക്ക് നിയമനം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലായി 23,757 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തെ വിവിധ പോസ്റ്റല്‍ സർക്കിളുകളിലാണ് ഒഴിവുകള്‍.
തസ്തികകളും ഒഴിവുകളും
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM)
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM)
ഡാക് സേവക്
ആകെ 23,757 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ സർക്കിള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക GDS പോർട്ടലില്‍ ലഭ്യമാണ്.
പ്രായപരിധി
18 മുതല്‍ 40 വയസ് വരെയാണ് പൊതുവായ പ്രായപരിധി. അർഹരായ സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
യോഗ്യത
അംഗീകൃത ബോർഡില്‍നിന്നുള്ള പത്താം ക്ലാസ് പാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പത്താം ക്ലാസ് തലത്തില്‍ ഗണിതവും ഇംഗ്ലീഷും പഠിച്ച് വിജയിച്ചിരിക്കണം. അപേക്ഷിക്കുന്ന പോസ്റ്റല്‍ സർക്കിളിന് ബാധകമായ പ്രാദേശിക ഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
ശമ്പളം
BPM: ₹12,000 മുതല്‍ ₹29,380 വരെ
ABPM/ഡാക് സേവക്: ₹10,000 മുതല്‍ ₹24,470 വരെ
നിബന്ധനകള്‍ക്ക് വിധേയമായി TRCAയില്‍ പ്രതിവർഷം 3 ശതമാനം വർധന ലഭിക്കും. ക്ഷാമബത്ത (DA) ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും GDS ജീവനക്കാർക്ക് അർഹതയുണ്ട്.
സെലക്ഷൻ രീതി
GDS നിയമനത്തില്‍ എഴുത്തുപരീക്ഷയില്ല. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
അപേക്ഷാഫീസ്
₹100 ആണ് അപേക്ഷാഫീസ്. എന്നാല്‍ വനിതകള്‍, പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭിന്നശേഷിക്കാർ വിഭാഗത്തിലുള്ളവർ എന്നിവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.പ്രധാന തീയതികള്‍
One-Time Registration: 2026 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബർ 19 വരെ
ഓണ്‍ലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: സെപ്റ്റംബർ 2 മുതല്‍ സെപ്റ്റംബർ 21 വരെ
അപേക്ഷ തിരുത്തല്‍: സെപ്റ്റംബർ 23, 24
അപേക്ഷിക്കേണ്ട വിധം
ആദ്യം ഇന്ത്യാ പോസ്റ്റിന്റെ GDS റിക്രൂട്ട്മെന്റ് പോർട്ടലില്‍ One-Time Registration പൂർത്തിയാക്കണം. തുടർന്ന് അപേക്ഷാ ഘട്ടത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും താല്പര്യമുള്ള പോസ്റ്റല്‍ സർക്കിളും തസ്തികകളും തിരഞ്ഞെടുക്കുകയും വേണം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാഫീസ് ബാധകമാണെങ്കില്‍ ഓണ്‍ലൈനായി അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദർശിക്കുക: https://www.indiapost.gov.in/gdsonlineengagement
