August 30, 2026

വൈദ്യുതിക്ക് മറ്റൊരു ഷോക്ക് കൂടി , റഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ് പിരിക്കും

Share

 

 

കെ.എസ്.ഇ.ബിക്കുണ്ടായ 5000 കോടി രൂപയുടെ ബാദ്ധ്യത ഉപഭോക്താക്കളില്‍ നിന്ന് പിരിക്കാൻ നീക്കം. 2027 ഏപ്രില്‍1 മുതല്‍ 2031 വരെ ഗഡുക്കളായി ഈടാക്കും.അടുത്ത 5 വർഷത്തേക്കുള്ള താരിഫ് പരിഷ്‌കരണത്തിന് റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ കരട് ചട്ടങ്ങളിലെ ‘റഗുലേറ്ററി അസറ്റ് സർചാർജ് ‘ ഇതാണ്.

 

2024 വരെയുള്ള കണക്കില്‍ 6645 കോടിയാണ് നഷ്ടമെങ്കിലും ഇതില്‍ കുറച്ചുതുക ഇതിനകം ഈടാക്കിയിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കണക്കാക്കി കമ്മിഷനെ അറിയിക്കും. ഇത് പരിശോധിച്ച്‌ യൂണിറ്റിന് എത്രരൂപ വച്ച്‌ സർചാർജ് ഈടാക്കണമെന്ന് തീരുമാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പ് നടത്തും.

വൈദ്യുതി വാങ്ങല്‍ച്ചെലവ് കമ്മിഷൻ അനുവദിച്ചതിനെക്കാള്‍ കൂടിയാല്‍ അടുത്ത ബില്ലുകളില്‍ അത് സർച്ചാർജായി ഈടാക്കാറുണ്ട്. യൂണിറ്റിന് പരമാവധി 10 പൈസയാണ് ചുമത്തുന്നത്. റഗുലേറ്ററി അസറ്റ് സർചാർജ് കൂടിയാവുമ്പോള്‍ ബില്‍ തുക വീണ്ടുമുയരും.

 

ഫിക്‌സഡ് ചാർജ്ജും കൂടും

 

നിലവില്‍ കണക്ടഡ് ലോഡിന്റെ (sanctioned load) അടിസ്ഥാനത്തിലാണ് ഫിക്‌സഡ് ചാർജ്ജ് ഈടാക്കുന്നത്. സ്മാർട്ട് മീറ്ററുകള്‍ വരുന്നതോടെ ഉപയോഗിക്കുന്ന പരമാവധി ലോഡ് (recorded maximum demand) അനുസരിച്ചാവും ഫിക്‌സഡ് ചാർജ്ജ്. ഇതോടെ ചാർജ്ജും ഉയരും.


Share
Copyright © All rights reserved. | Newsphere by AF themes.