August 17, 2026

കുടുംബശ്രീയുടെ ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍

Share

 

മാനന്തവാടി : ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കുടുംബശ്രീയുടെ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 21 മുതൽ മാനന്തവാടി മൈസൂര്‍ റോഡില്‍ ആരംഭിക്കും. കുടുംബശ്രീ സംരംഭകരുടെ വിഷരഹിത പച്ചക്കറികൾ, നാടൻ ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ നേരിട്ട് ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലിൽ എത്തിക്കുന്നുണ്ട്. പ്രധാന ഓണ വിഭവങ്ങൾ അടങ്ങിയതാണ് കിറ്റ്. 500 രൂപ മുതൽ 750 രൂപ വരെയുള്ള കിറ്റുകൾ സി.ഡി.എസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. അഗതികളായ വനിതകൾക്ക് സൗജന്യമായി കിറ്റ് നൽകും. പോക്കറ്റ് മാർട്ട് വഴിയും ഓൺലൈനായും ഉത്പന്നങ്ങൾ ലഭ്യമാണ്. കൂടാതെ ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ഓണം വിപണന മേളകൾ സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം.

 

വാഴയില മുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. 17 കൂട്ടം വിഭവങ്ങളുള്ള സദ്യക്ക് 210 രൂപയും 21 കൂട്ടത്തിന് 250 രൂപയുമാണ്. കുറഞ്ഞത് അഞ്ച് സദ്യയെങ്കിലും ഒരു ഓർഡറിൽ വേണം. ഓഗസ്റ്റ് 17 മുതൽ 24 വരെ ഓണസദ്യ വിതരണം നടത്തും. രാവിലെ 10 മണിമുതൽ ഉച്ചിക്ക് രണ്ട് വരെയാണ് ഓർഡർ സ്വീകരിക്കുന്നത്. മുൻകൂട്ടി നൽകുന്ന ഓർഡറുകൾ വീടുകളിൽ എത്തിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് സദ്യ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിശീലനം നൽകിയിരുന്നു. ഓർഡർ ചെയ്യാൻ കൽപ്പറ്റ ബ്ലോക്ക് : 9562077061,9809006757,9961166765. മാനന്തവാടി: 9562662595, 9747704301, 8113875432, ബത്തേരി: 9961652831,9645808753,9744805222, പനമരം: 7558033870, 7306800364, 9544028211, 04936-206589

 


Share
Copyright © All rights reserved. | Newsphere by AF themes.