ഒടുവില്‍ കീഴടങ്ങി ! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചു
ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം കടുത്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനമുണ്ടായത്. മന്ത്രി രാജി വെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാടെങ്കിലും, ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സമരക്കാർ തീരുമാനിച്ചതോടെ സർക്കാർ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.
ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപകമായി കടുത്ത സമരപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാൻ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി പ്രക്ഷോഭഭൂമിയാകുമെന്നും സമരക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്തുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധത്തിലായ സർക്കാർ രാജി തീരുമാനം പുറത്തുവിട്ടത്. മന്ത്രിയെ മാറ്റുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്നായിരുന്നു ആദ്യഘട്ട വിലയിരുത്തലെങ്കിലും, സമരക്കാരുടെ കടുത്ത നിലപാടിന് മുന്നില്‍ കേന്ദ്രം ഒടുവില്‍ കീഴടങ്ങുകയായിരുന്നു.
