2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ; പാരാ-പവര്‍ലിഫ്റ്റിംഗില്‍ ഝന്ദു കുമാര്‍ വെങ്കലം നേടി
ഡല്‍ഹി : ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ബീഹാറിന്റെ പാരാ-പവര്‍ലിഫ്റ്റര്‍ ഝന്ദു കുമാര്‍ വെങ്കല മെഡല്‍ നേടി. 190 കിലോഗ്രാം മികച്ച ഭാരം ഉയര്‍ത്തിയതോടെ അദ്ദേഹം 130.9 പോയിന്റുകള്‍ നേടി.
നേരത്തെ പുരുഷ, വനിതാ ലൈറ്റ്വെയ്റ്റ് പാരാ-പവര്‍ലിഫ്റ്റിംഗ് ഇനങ്ങളില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ നഷ്ടമായിരുന്നു. ബോക്സിംഗില്‍ വിജയത്തോടെ ജാദുമാനി സിംഗ് 16 റൗണ്ടിലേക്ക് മുന്നേറി. ലോണ്‍ ബൗളുകളില്‍ പുതുല്‍ സോനോവാള്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി.ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന 28 കാരനായ ഝണ്ടു കുമാര്‍ ആദ്യ ശ്രമത്തില്‍ 181 കിലോയും രണ്ടാം ശ്രമത്തില്‍ 190 കിലോയും ഉയര്‍ത്തി 130.9 പോയിന്റുകള്‍ നേടി. മൂന്നാമത്തെ ശ്രമത്തില്‍ 196 കിലോ ഉയര്‍ത്തി ബര്‍മിംഗ്ഹാം 2022 ഗെയിംസ് റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നൈജീരിയയുടെ റില്‍വാന്‍ ഇദ്രിസ് സ്വര്‍ണ്ണം നേടി. ഇംഗ്ലണ്ടിന്റെ മാത്യു ഹാര്‍ഡിംഗ് വെള്ളിമെഡലും നേടി.
