June 30, 2026

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു : ഓഗസ്റ്റ് 30നകം അപേക്ഷിക്കണം

Share

 

ബത്തേരി : ജില്ലയിലെ സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ സ്ഥിരതാമസമുള്ള 2026-27 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍, ഡിഗ്രി, പിജി, മറ്റു പോസ്റ്റ് മെട്രിക്ക് കോഴ്‌സുകളില്‍ പ്രവേശനം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകര്‍ 2026-27 വര്‍ഷം മെറിറ്റില്‍ അഡ്മിഷന്‍ നേടിയവരും വാര്‍ഷിക വരുമാനപരിധി 50,000 രൂപയില്‍ അധികരിക്കാത്തവരും ആയിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും ജില്ലക്കകത്ത് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയും ധനസഹായം അനുവദിക്കം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ്, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ച സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും പകര്‍പ്പ് എന്നിവ സഹിതം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലോ സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി, പുല്‍പ്പള്ളി, പൂതാടി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഓഗസ്റ്റ് 30നകം സമര്‍പ്പിക്കണം. ഫോണ്‍- 04396221074

 


Share
Copyright © All rights reserved. | Newsphere by AF themes.