എക്കോ കാർഡിയോളജി സേവനത്തിന് താത്പര്യപത്രം ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഹൃദ്രോഗ നിർണയത്തിനുള്ള എക്കോ കാർഡിയോളജി സേവനം ലഭ്യമാക്കാൻ യോഗ്യതയുള്ള കാർഡിയോളജിസ്റ്റുകളിൽ നിന്നോ സേവന ദാതാക്കളിൽ നിന്നോ താത്പര്യപത്രം ക്ഷണിച്ചു. അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള എം.ഡി/ഡി.എൻ.ബി/ഡി.എം കാർഡിയോളജി യോഗ്യതയുള്ള കാർഡിയോളജിസ്റ്റിനെയാണ് ആവശ്യം. വിശദമായ ബയോഡേറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളും സഹിതമുള്ള താത്പര്യപത്രം ജൂൺ 11 രാവിലെ 11ന് മുമ്പ് ആശുപത്രി ഓഫീസിൽ സമർപ്പിക്കുകയും അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജൂൺ 11 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുകയും വേണം. ഫോൺ: 04936 256229
