May 19, 2026

കൈവിട്ടുള്ള ബൈക്ക് അഭ്യാസങ്ങള്‍ക്ക് പൂട്ടുവീഴും! ഇരുചക്രവാഹനങ്ങളില്‍ പുതിയ സുരക്ഷാ സാങ്കേതികവിദ്യ വരുന്നു

Share

 

ഇരുചക്രവാഹനങ്ങളില്‍ ഹാൻഡിലില്‍ നിന്ന് കൈവിട്ടുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ തടയാൻ കേന്ദ്ര സർക്കാർ പുതിയ സുരക്ഷാ നിയമം കൊണ്ടുവരുന്നു. ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ഹാൻഡിലില്‍ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർബന്ധമാക്കാനാണ് സർക്കാരിന്റെ നീക്കം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്സ് കമ്മിറ്റി ഇതിനായുള്ള കരട് രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. ഈ സുരക്ഷാ സംവിധാനങ്ങള്‍ നിർബന്ധമാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ ചെറിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

 

പുതിയ സാങ്കേതികവിദ്യ പ്രകാരം ഹാൻഡിലില്‍ രണ്ടു കൈകളും കൃത്യമായി വെക്കാതെ വാഹനത്തിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല (ഇഗ്നിഷൻ ലോക്ക്). കൂടാതെ, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരു കൈ ഹാൻഡിലില്‍ നിന്ന് മാറ്റിയാല്‍ 3 സെക്കൻഡിനുള്ളില്‍ ഡിസ്‌പ്ലേയില്‍ മുന്നറിയിപ്പും ഓഡിയോ അലർട്ടും മുഴങ്ങും. ഇത്തരത്തില്‍ കൈ മാറ്റി 8 സെക്കൻഡ് കഴിഞ്ഞിട്ടും തിരികെ ഹാൻഡിലില്‍ വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗത തനിയെ കുറയുന്ന (കോസ്റ്റ് ഡൗണ്‍ മോഡ്) അത്യാധുനിക സംവിധാനമാണ് പുതിയ വാഹനങ്ങളില്‍ ഏർപ്പെടുത്തുക.


Share
Copyright © All rights reserved. | Newsphere by AF themes.