സ്വർണവിലയില്‍ വർധന : 400 രൂപ കൂടി റെക്കോർഡ് നിരക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,12,920 രൂപയായി. നിലവില്‍ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.
വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും 10 ഗ്രാം വെളളിക്ക് 2,900 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
അതേ സമയം, വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി.
പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്നലെ വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടൈറ്റനെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ഓഹരികളുടെ വിലയിലും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
