May 6, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം : ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Share

 

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു.

 

കാവുങ്കലിലുള്ള നാരായണിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വീടിന് പുറകില്‍ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. താഴെ വീണ വിറകുകള്‍ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു നാരായണിക്ക് പാമ്പുകടിയേറ്റത്.

 

തന്നെ ഒരു കറുത്ത നിറമുള്ള പാമ്പ് കടിച്ചുവെന്നും, ഏത് പാമ്പ് ആണെന്നും അറിയില്ലെന്നുമാണ് നാരായണി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യു ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങള്‍ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നിഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.