April 29, 2026

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Share

 

തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ താൽകാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റ കുഴിയിൽ വീട്ടിൽ, എം. ഫൈസലി(34)നെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.