April 17, 2026

പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Share

 

പനമരം: പനമരം നീരട്ടാടി വട്ടപൊയിലില്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മീനങ്ങാടി വാഴവറ്റ തെക്കെ വീട്ടില്‍ ശരത്ത് (27) ആണ് മരണപ്പെട്ടത്. പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന വ്യക്തിയാണ് ശരത്ത് പുഴയില്‍ മുങ്ങുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും, അഗ്‌നി രക്ഷാസേനയും, സി എച്ച് റെസ്‌ക്യു പ്രവര്‍ത്തകരും, പോലീസും തിരിച്ചില്‍ നടത്തുകയും അഗ്‌നി രക്ഷാ സേനയുടെ സ്‌ക്യൂബാ ടീം മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.