April 12, 2026

വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു

Share

 

കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ആണ് ദാരുണ സംഭവം. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സെയ്ഫ്.

 

 

വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ഇടിമിന്നല്‍ ഉണ്ടായാണ് മരണത്തിനു കാരണം. ഏറെ സമയമായിട്ടും സെയ്ഫിനെ കാണാതെ വന്നതോടെ വീട്ടുകാർ കുളിമുറി വാതില്‍ തുറക്കുകയും അവിടെ ബോധരഹിതനായി കിടക്കുകയായിരുന്ന സെയ്ഫിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. സെയ്ഫിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.