സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു ; ഇന്ന് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയിലെത്തി. ബുധനാഴ്ച 1,08,200 രൂപയായിരുന്നു സ്വർണവില. ബുധനാഴ്ച രണ്ട് തവണയായി 3400 രൂപ വർധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വില കുറഞ്ഞിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതാണ് വിലയില്‍ വ്യത്യാസം വരാൻ കാരണം. യുദ്ധം മുറുകിയതോടെ സ്വർണവില മാർച്ച് 24ന് ലക്ഷത്തിന് താഴേക്ക് പോയിരുന്നു.
ആഗോളവിപണിയില്‍ സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 33 ഡോളർ കുറഞ്ഞ് 4519 എന്ന നിലയിലാണ് ഉള്ളത്. വെള്ളി ട്രോയ് ഔണ്‍സിന് 71.88 ഡോളർ എന്ന നിലയിലാണ്.
