വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ ..? ഏത് ബൂത്തിലാണ് വോട്ട് ; ഓണ്‍ലൈനായി പരിശോധിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടർപ്പട്ടികയില്‍ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ഓണ്‍ലൈനില്‍ പരിശോധിക്കാം. മൂന്ന് രീതിയിലാണ് വിവരങ്ങള്‍ പരിശോധിക്കാൻ കഴിയുക.
https://electoralsearch.e ci.gov.in/ എന്ന പേജില്‍ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കണം. എപിക് നമ്പർ നല്‍കുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താല്‍ പേര് വിവരങ്ങള്‍ ലഭ്യമാകും. നിങ്ങളുടെ മണ്ഡലം ഏതാണെന്നും ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടത് എന്നും കാണാം.
ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനാണ് ‘സേർച്ച് ബൈ ഡീറ്റയില്‍സ്’. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസോ അല്ലെങ്കില്‍ ജനന തീയതിയോ നല്‍കുന്നതാണ് ഒന്നാം ഘട്ടം. അടുത്ത കോളത്തില്‍ വോട്ടർപ്പട്ടികയിലെ ബന്ധുവിന്റെ പേര് നല്‍കണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.
മൂന്നാമത്തെ ഓപ്ഷൻ ‘സേർച്ച് ബൈ മൊബൈല്‍’ ആണ്. വോട്ടർപ്പട്ടികയുമായി മൊബൈല്‍ ഫോണ്‍ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ രീതിയില്‍ വിവരമറിയാൻ സാധിക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയാല്‍ ഒടിപി എത്തും. ഇത് നല്‍കിയാല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭിക്കും.
