നാല് വയസുകാരിയെ സ്കൂട്ടറിൽ തട്ടികൊണ്ടുപോയ സംഭവം : ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കണം
മാനന്തവാടി : മാനന്തവാടി സ്റ്റേഷൻ പരിധിയിൽ നാല് വയസുകാരിയെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയ സംഭവത്തിൽ പോലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നു. 07/02/2026 തീയതി വൈകിട്ട് ആറു മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ മാനന്തവാടി, പെരുവക, കരിന്തിരിക്കടവ് , പുലിക്കാട്, കമ്മന , കുണ്ടാല, മാനാഞ്ചിറ, മൊക്കം, അഞ്ചാം മൈൽ , കാരക്കാമല, ചേര്യംകൊല്ലി , മുണ്ടക്കുറ്റി, പാലിയണ , തരുവണ , പടിഞ്ഞാറത്തറ, ഭാഗങ്ങളിലൂടെ സഞ്ചരിച്ച പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി, ടൂറിസ്റ്റ് ബസുകൾ, ടാക്സി, പ്രൈവറ്റ് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ ഡാഷ് ക്യാമറയിലോ , മേൽ പ്രദേശങ്ങളിലെ കടകളിലേയോ വീടുകളിലേയോ സി.സി.ടി.വി ക്യാമറകളിലോ റോസ് കളർ ഉടുപ്പ് ധരിച്ച പെൺകുട്ടിയെ മുന്നിലിരുത്തി ബ്ലാക്ക് മെറ്റാലിക് കളർ സുസുക്കി ആക്സസ്-125 സ്കൂട്ടറിൽ പച്ച കളർ മേൽ വസ്ത്രവും വെള്ളകളർ പാന്റ്സും ധരിച്ച യുവാവ് സഞ്ചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
07/02/2026 തീയതി രാത്രി കമ്മന, പുലിക്കാട് എന്ന സ്ഥലത്ത് വീട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി തരുവണ, പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഇയാൾ ഹെൽമറ്റ് ധരിച്ചിട്ടില്ല. മുടി പിന്നിലേക്ക് അല്പം നീട്ടി വളർത്തിയിട്ടുണ്ട്. മേൽ ശരീരപ്രകൃതം ഉള്ളതും മേൽ പറഞ്ഞ കളറിലുള്ള വസ്ത്രങ്ങളോ വാഹനമോ ഉപയോഗിക്കുന്നതുമായ ആളുകൾ നിങ്ങളുടെ പ്രദേശത്തോ അറിവിലോ ഉണ്ടെങ്കിലും വിവരങ്ങൾ പോലീസിനെ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് മാനന്തവാടി – 9497990131
ഇൻസ്പെക്ടർ ഓഫ് പോലീസ് മാനന്തവാടി- 9497987199
ഇൻസ്പെക്ടർ ഓഫ് പോലീസ് വെള്ളമുണ്ട- 9497947248
സബ്ബ് ഇൻസ്പെക്ടർ, തലപ്പുഴ പി.എസ്- 9497947334
സബ്ബ് ഇൻസ്പക്ടർ, മാനന്തവാടി പി.എസ്- 9645376204
മാനന്തവാടി പി.എസ് 04935 240 232
