March 28, 2026

നിയന്ത്രണംവിട്ട കാറിടിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Share

 

പുല്‍പ്പള്ളി : എരിയപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗര്‍ ഉന്നതിയിലെ പരേതനായ രാജന്റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. ബത്തേരി ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണംവിട്ട് രമ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.