കേരള കോൺഗ്രസ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി
കൽപ്പറ്റ : വയനാട്ടിലെ കർഷകരോട് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ പുലർത്തുന്ന നിഷേധാത്മക സമീപനവും, കടുത്ത അവഗണനയും, കാർഷിക ദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ.
അഡ്വ. പിസി തോമസ് എക്സ് M P ആവശ്യപ്പെട്ടുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് പികെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജോസഫ് കളപ്പുര, ഉന്നത അധികാര സമിതി അംഗം കെഎ ആന്റണി,
അഡ്വക്കേറ്റ് K T ജോർജ്, സ്റ്റീഫൻ ഷാജു, കെജി റോബർട്ട്, ജിതേഷ് കുര്യാക്കോസ്, അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, സച്ചിൻ സുനിൽ, അജീഷ് കീരികുന്നേൽ, ഇന്ദിരാ ശിവദാസ്, ഓമന ജോസഫ്, കെവി പൗലോസ്, ബിജു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
