May 6, 2026

ചില്ലറവില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Share

 

കമ്പളക്കാട് : വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എംകെ യും പാർട്ടിയും കമ്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമായി 325 ഗ്രാമോളം കഞ്ചാവുമായി മൂന്നുപേരെ പിടികൂടി.

 

ജാർഗണ്ട് പക്കൂർ സംഗ്രാംപൂർ സ്വദേശികളായ മുബസാർ എസ് കെ (27), നുറാലം ഷെയ്ഖ് ( 24), വെസ്റ്റ് ബംഗാൾ കൃഷ്ണഗർ റോണി ഷെയ്ഖ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ ചില്ലറവില്പനയ്ക്ക്‌ എത്തിച്ചതാണ് കഞ്ചാവ്.

 

പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർമാരായ സാബു സി ഡി, വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം സി, മിഥുൻ കെ, ഷിനോജ് എം ജെ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാനിയ യു, അനിത എം, ഫസീല ടി എന്നിവരും വയനാട് എക്‌സൈസ് സൈബർ സെല്ലിലെ സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ കെ എ യും പങ്കെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.