81 കുപ്പി വിദേശമദ്യവുമായി വയോധികൻ അറസ്റ്റില്‍
പടിഞ്ഞാറത്തറ : കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ ജിനോഷും സംഘവും പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഡ്രൈഡേ ദിനത്തിൽ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 81 കുപ്പികളിലായുള്ള 40.5 ലിറ്റര്‍ വിദേശമദ്യം പിടികൂടി.
മദ്യം വില്‍പ്പനക്കായി സൂക്ഷിച്ചു വച്ച പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ ജോണി (75) എന്നയാളെ അറസ്റ്റ് ചെയ്തു. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, സജിപോള്‍, വിഷ്ണു കെ.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂര്യ കെ.വി , പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവര്‍ പങ്കെടുന്നു.
