January 25, 2026

വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും : നിയന്ത്രണം കടുപ്പിച്ച്‌ മോട്ടര്‍ വാഹന വകുപ്പ്

Share

 

സെൻട്രല്‍ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രല്‍ മോട്ടോർ വാഹന ചട്ടങ്ങള്‍, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതല്‍ കർശനമാക്കിയിരിക്കുന്നത്.പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

 

വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ

 

1. 2026 ജനുവരി 1 മുതല്‍ ഒരാള്‍ക്ക് ഒരു വർഷത്തിനുള്ളില്‍ 5 ചാലാൻ അല്ലെങ്കില്‍ അതിലധികം ലഭിച്ചാല്‍, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും.

 

2. ഒരു ചാലാൻ നല്‍കിയാല്‍, 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം.

 

3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കല്‍ ഒഴികെ, പരിവാഹൻ സൈറ്റില്‍ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കല്‍ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.

 

4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങള്‍, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്.

 

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാല്‍, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)

 

6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കില്‍, അയാള്‍ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.