3000 രൂപ പെൻഷൻ : പ്രധാൻമന്ത്രി ശ്രം യോഗിമൻധൻ യോജനതി പദ്ധതിയ്ക്ക് അപേക്ഷിക്കാം
കൽപ്പറ്റ : പ്രധാൻമന്ത്രി ശ്രം യോഗിമൻധൻ യോജനതിയിലേക്ക് അസംഘടിത തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്ഷാ ജോലിക്കാർ, സ്ട്രീറ്റ് വെൻഡർമാർ, വീട്ടുജോലിക്കാർ, വീട്ടുപകരണങ്ങൾ നടന്നുവിൽക്കുന്നവർ, ഉച്ചഭക്ഷണ-കർഷക-നിർമാണ ബീഡി-കൈത്തറി-തുകൽ തൊഴിലാളികൾ, ഓഡിയോ-വീഡി യോ ജീവനക്കാർ എന്നിവർക്കും സമാനമായ മറ്റുജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 18-40-നുമിടയിൽ പ്രായമുള്ള അസംഘടിത തൊഴിലാളിയാകണം. സംഘടിത മേഖലയിൽ(ഇപിഎഫ്/എൻപിഎസ്/എസ്എസ്ഐസി) അംഗത്വമുള്ളവരും ആദായനികുതിദാതാക്കളും അർഹരല്ല. ഇത് സ്വമേധയായുള്ള ഒരു പങ്കാളിത്തപെൻഷൻ പദ്ധതിയാണ്. 60 വയസ്സ് പൂർത്തിയാക്കിയ ഗുണഭോക്താവിന് പ്രതിമാസം 3000 രൂപ പെൻഷനും ഗുണഭോക്താവ് മരണപ്പെടുന്ന സാഹചര്യത്തിൽ ജീവിതപങ്കാളിക്ക് ഫാമിലി പെൻഷൻ ലഭിക്കാനും അർഹതയുണ്ടായിരിക്കും. അപേക്ഷകർക്ക് കോമൺ സർവീസ് സെന്റർ മുഖേന പേരുവിവരങ്ങൾ രജിസ്റ്റർചെയ്യാം. ഫോൺ: 7217636733. കോമൺ സർവീസ്സെന്റർ, വയനാട് കോഡിനേറ്റർ, 8547655684 (കല്പറ്റ അസി. ലേബർ ഓഫീസ്), 8547655686(മാനന്ത വാടി അസി. ലേബർ ഓഫീസ്), 8547655690 (സുൽത്താൻ ബത്തേരി അസി. ലേബർ ഓഫീസ്), 04936 203905 (ജില്ലാ ലേബർ ഓഫീസ് വയനാട്)
