January 22, 2026

സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 350 ഒഴിവുകള്‍ ; ഫെബ്രുവരി 3 വരെ അപേക്ഷിക്കാം

Share

 

സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ)യില്‍ അവസരം. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2026-ലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് ഈ നിയമനം നടക്കുന്നത്.

 

ഫോറിൻ എക്‌സ്‌ചേഞ്ച് ഓഫീസർമാർക്കും മാർക്കറ്റിംഗ് ഓഫീസർമാർക്കുമുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ 2026 ജനുവരി 20 മുതല്‍ തുടങ്ങിയിട്ടുണ്ട്, ഫെബ്രുവരി 3 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഉദ്യോഗാർത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മാർക്കറ്റിംഗ് ഓഫീസർ സ്കെയില്‍ I, ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ സ്കെയില്‍ III എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുക.

 

രാജ്യത്തുടനീളം 4500-ലധികം ശാഖകളുള്ള പൊതുമേഖലാ ബാങ്കാണ് സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. 2026 ജനുവരി 1-ന് ഉദ്യോഗാർത്ഥികള്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പരിചയവും കൈവരിക്കണമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.