January 19, 2026

കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍

Share

 

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച്‌ സംസ്ഥാന സർക്കാർ. 2025ല്‍ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസ് ആണ് ഇപ്പോള്‍ സംസ്ഥാനം കുറവ് വരുത്തി ക്രമീകരിച്ചിരിക്കുന്നത്.

 

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് 15, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് അനപത് ശതമാനം കുറച്ചത്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

 

15, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക അനപ്ത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കി.

 

10 മുതല്‍ 15 വർഷം വരെയും 15 മുതല്‍ 20 വർഷം വരെയും 20 വർഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. കാലപ്പഴക്കം അടിസ്ഥാനമാക്കിയുള്ള ഈ ഉയർന്ന നിരക്കില്‍ എല്ലാ വാഹനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രി സൈക്കിളുകള്‍, ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ (എല്‍എംവി), ഇടത്തരം – ഹെവി ഗുഡ്‌സ് / പാസഞ്ചർ തുടങ്ങി എല്ലാ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പുതുക്കുന്നതിന് അവയുടെ പഴക്കം അടിസ്ഥാനമാക്കിയുള്ള പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.

 

 

പുതുക്കിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ

 

മോട്ടോര്‍ സൈക്കിള്‍

 

 

15 മുതല്‍ 20 വര്‍ഷം- 500

20 വര്‍ഷത്തിലേറെ- 1000

മുച്ചക്ര വാഹനങ്ങള്‍

 

 

15 മുതല്‍ 20 വര്‍ഷം- 1650

20 വര്‍ഷത്തിലേറെ- 3500

കാറുകള്‍

 

 

15 മുതല്‍ 20 വര്‍ഷം- 3750

20 വര്‍ഷത്തിലേറെ- 7500

ഇടത്തരം വാഹനങ്ങള്‍

 

 

13 മുതല്‍ 15 വര്‍ഷം- 1000

15 മുതല്‍ 20 വര്‍ഷം- 5000

20 വർഷം കഴിഞ്ഞാല്‍: 10,000

ഹെവി വിഭാഗം

 

 

13 – 15 വർഷം പഴക്കം: 2000

15 – 20 വർഷം പഴക്കം: 6000

20 വർഷം കഴിഞ്ഞാല്‍: 12,500

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്ക്

 

 

വാഹനത്തിന്റെ പ‍ഴക്കത്തിനനുസരിച്ച്‌ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (LMV): 15 – 20 വർഷം വരെ പഴക്കമുള്ളവയ്ക്ക് 3750 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 7500 രൂപയുമാണ് നിരക്ക്. 15 – 20 വർഷം വരെ പ‍ഴക്കമുള്ള മീഡിയം പാസഞ്ചർ വാഹനങ്ങള്‍ക്ക് 5000 രൂപയും, 20 വർഷത്തിന് മുകളില്‍ 10,000 രൂപയുമാണ് ഫീസ്. ഹെവി പാസഞ്ചർ വാഹനങ്ങള്‍ക്ക് 15 – 20 വർഷം വരെ പ്രായമുള്ളവക്ക് 6000 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 12,500 രൂപയും അടയ്ക്കണം. 15 – 20 വർഷം വരെ പ്രായമുള്ള മോട്ടോർ സൈക്കിളുകള്‍ക്ക് 500 രൂപയും, 20 വർഷത്തിന് മുകളില്‍ 1000 രൂപയുമാണ് പുതുക്കല്‍ ഫീസ്.


Share
Copyright © All rights reserved. | Newsphere by AF themes.