January 12, 2026

കുന്ദമംഗലത്ത് വാഹനാപകടം ; വയനാട് സ്വദേശി ഉൾപ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം 

Share

 

കോഴിക്കോട് : കുന്ദമംഗം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. രണ്ട് കാർ യാത്രികരും, വിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാൻ ക്ലീനർ ഉള്‍പ്പെടെ 2 പേർക്ക് പരുക്കുണ്ട്.

 

കൊടുവള്ളി വാവാട് സ്വദേശി നിഹാല്‍(27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.

 

ഗുരുതമായ പരുക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊഴുതന സ്വദേശി സഫിഖ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും കുന്ദമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിന്‍റെ ഡ്രൈവർ വയനാട് സ്വദേശിയാണ്. അഗ്നിശമന സേനയെത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. കാബിൻ പൊളിച്ചാണ് പിക്കപ്പ് വാനിന്‍റെ ഡ്രൈവറെ പുറത്തെടുത്ത്. ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ഇയാള്‍ മരണത്തിന് കീഴടങ്ങി.


Share
Copyright © All rights reserved. | Newsphere by AF themes.