നീർവാരം കല്ലുവയലിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട നെല്ല് കാട്ടാന തിന്നുനശിപ്പിച്ചു
നീർവാരം കല്ലുവയൽ വരമ്പിനകത്ത് റെജിയുടെ വീട്ട്മുറ്റത്ത് ഉണക്കാനിട്ട 15 ക്വിറ്റലോളം നെല്ലാണ് കാട്ടാന ഭക്ഷിച്ചത്. ഇന്ന് പുലർച്ചെ ഇറങ്ങിയ മൂന്നുകാട്ടാനകളാണ് വീടിൻറെ ചുറ്റുമതിലും ചാടിക്കടന്ന് നെല്ല് വ്യാപകമായി നശിപ്പിച്ചത്. വീടിനോട് ചേർന്ന കൃഷിയിടത്തിലെ തെങ്ങ്, കാപ്പി, കപ്പ, തുടങ്ങി കാർഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കാട്ടാന ഇറങ്ങാതിരിക്കാനായി സ്ഥാപിച്ച ഫെൻസിംഗും നശിപ്പിച്ചിട്ടുണ്ട്. 50000 രൂപയോളം നഷ്ടമുണ്ടാതായി റജി പറഞ്ഞു.
വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
2 ഏക്കറോളം വരുന്ന പാടത്ത് കൃഷി ഇറക്കി നാലു ദിവസം മുൻപ് വിളവെടുത്ത് ഉണക്കാനിട്ട നെൽകൃഷിയാണ് കാട്ടാന എത്തി ഭക്ഷിച്ചത്.
