ലോറിയും കാറും കൂട്ടിയിടിച്ചു : വയനാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പുൽപ്പള്ളി : മൈസൂരിൽ നിന്ന് കൊച്ചി ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി ഡ്രൈവർക്ക് ദാരുണന്ത്യം. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ മകനായ അഖിൽ കൃഷ്ണൻ ( 30 ) ആണ് മരിച്ചത്.
കൊച്ചി ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി കാറുമായി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്.
അഖിൽ വിവാഹിതനായിട്ട് നാലുമാസം മാത്രമേ ആയുള്ളൂ. അപകടത്തിൽ പെട്ട അഖിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 700 കേഴ്‌സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്.
