January 7, 2026

ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍ ; 282 ഒഴിവുകള്‍, കേരളത്തിലും അവസരം

Share

 

കേന്ദ്ര സര്‍ക്കാര്‍ ഇ-ഗവേണന്‍സ് സര്‍വീസ് (ആധാര്‍) വിഭാഗത്തില്‍ ജോലി നേടാന്‍ അവസരം. സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ തസ്തികയില്‍ 282 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

 

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാനാവും. കേരളത്തിൽ 11 ഒഴിവുകളാണുള്ളത്.

 

 

പ്രായപരിധി

 

18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

 

ശമ്ബളം

 

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായി വേതനം ലഭിക്കും.

 

യോഗ്യത

 

പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസും, കൂടെ ഐടി ഐയും വേണം.

 

അല്ലെങ്കില്‍ പത്താം ക്ലാസും, മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയും ഉണ്ടായിരിക്കണം.

 

 

അപേക്ഷിക്കേണ്ട വിധം

 

താല്‍പര്യമുള്ളവര്‍ സിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനവും, യോഗ്യത മാനദണ്ഡങ്ങളും, അപേക്ഷ രീതിയും ചുവടെ നല്‍കിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

 

അപേക്ഷ: https://career.csccloud.in/apply-now/ODc4


Share
Copyright © All rights reserved. | Newsphere by AF themes.