അല്‌പം ഉപ്പ് മതി, ബാത്ത്‌റൂം പുത്തൻപോലെ തിളങ്ങും, അതും നിമിഷങ്ങള്‍ക്കുള്ളില്‍
ബാത്ത്‌റൂം വൃത്തിയാക്കുക എന്നത് എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യമല്ല. ഏറെ സമയമെടുക്കും എന്നതാണ് ഇതിന്റെ പ്രധാന കാരണം. പക്ഷേ, ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ബാത്ത്‌റൂം നല്ല രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ കാണാനുള്ള ഭംഗിക്കുറവ് മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും. എത്ര മടിയുള്ളവർക്കും ഇനി എളുപ്പത്തില്‍ ബാത്ത്‌റൂം വൃത്തിയാക്കാം. അതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്നും എങ്ങനെയാണ് വൃത്തിയാക്കേണ്ടതെന്നും നോക്കാം.
ഒരു പാത്രത്തില്‍ രണ്ട് സ്‌പൂണ്‍ ഉപ്പെടുത്ത് അതിലേക്ക് രണ്ട് സ്‌പൂണ്‍ സോപ്പുപൊടിയും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ലോഷനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നിലത്തും ചുവരിലുമുള്ള ടൈലില്‍ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുക. സമയമുണ്ടെങ്കില്‍ 15 മിനിട്ട് വച്ചശേഷം കഴുകിക്കളയുക. അല്ലെങ്കില്‍ ഉടൻതന്നെ കഴുകാവുന്നതാണ്. എല്ലാ കറകളും മാറി വളരെ നന്നായി വൃത്തിയാകുന്നത് നിങ്ങള്‍ക്ക് കാണാൻ സാധിക്കും. ഇനി ബാത്ത്‌റൂമിലെ പൈപ്പുകളില്‍ കറയുണ്ടെങ്കില്‍ അല്‍പ്പം ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ മതി. ഞൊടിയിടയില്‍ പൈപ്പുകള്‍ വെട്ടിത്തിളങ്ങുന്നത് കാണാം. അധികം പണച്ചെലവില്ലാതെ തന്നെ വളരെ എളുപ്പത്തില്‍ ഈ മാർഗങ്ങളിലൂടെ നല്ല രീതിയില്‍ ബാത്ത്‌റൂം വൃത്തിയാക്കാനാകും.
