December 26, 2025

കെഎസ്ആർടിസി ബസ് ഇടിച്ച് കാൽ നടയാത്രിയൻ മരിച്ചു

Share

 

കേണിച്ചിറ : കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45 ഓടെ കേണിച്ചിറ ടൗണിലായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസ് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മത്തായിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേണിച്ചിറയിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.