അടക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കേണിച്ചിറ : നെല്ലിക്കരയിൽ ഇരുമ്പ് തോട്ടിയുപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി കാടായി കണ്ടത്തിന്‍ മൊയ്ദീന്റെ മകന്‍ പി.പി അബ്ദുള്‍ റഫീഖ് (46) ആണ് മരിച്ചത്.
പൂതാടിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. അടക്കാ തോട്ടം പാട്ടത്തിനെടുത്ത് തൊഴിലാളികളെ കൊണ്ട് വിളവെടുപ്പിക്കുന്ന ജോലിയിലായിരുന്നു റഫീഖ്. അതിനിടെയാണ് സംഭവം. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. പോലീസും, കെഎസ്ഇബി അധികൃതരും സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല
