പച്ചിലക്കാട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കാടുകയറി
പച്ചിലക്കാട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ ആശങ്ക പരത്തിയ കടുവ കാടുകയറിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ. കടുവയുടെ കാല്പാടുകൾ പുഞ്ചവയൽ ഭാഗത്തെ വനാതിർത്തി വരെ ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിൻ്റെ സ്ഥിരീകരണം. കഴിഞ്ഞ രണ്ടര ദിവസമായി പച്ചിലക്കാട്ടെ പടിക്കംവയൽ, പനമരം മേച്ചേരി വയൽ ഭാഗങ്ങളിൽ നിലകൊണ്ട കടുവ കാടുകയറിയത് ആശ്വാസം നൽകുകയാണ്. എന്നാൽ നാട്ടുകാരുടെ ആശങ്ക ഇനിയും മാറിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി പ്രദേശത്ത് വനം വകുപ്പിൻ്റെ പട്രോളിംങ് തുടരും.
