January 31, 2026

ഒഴക്കോടിയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Share

 

ഒഴക്കോടി : മാനന്തവാടി തവിഞ്ഞാല്‍ റൂട്ടില്‍ ഒഴക്കോടിക്ക് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാളാട് പെട്രോള്‍ പമ്പിലെ ജീവനക്കാരനും, കാട്ടിമൂല സ്വദേശിയുമായ ആദിത്യനാണ് മരിച്ചുത്. ആദിത്യന്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവര്‍ എസ് വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റ ആദിത്യനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ബൈക്ക് രണ്ട് കഷ്ണമായി മുറിഞ്ഞ നിലയിലാണുള്ളത്. അപകടശേഷം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങിയിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.