December 15, 2025

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം ; ഒളിവിലായിരുന്നയാൾ പിടിയില്‍

Share

 

മാനന്തവാടി : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. തരുവണ, പൊരുന്നന്നൂര്‍, ചങ്കരപ്പാന്‍ വീട്ടില്‍ അബ്ദുള്‍ മജീദ് (56)നെ യാണ് മാനന്തവാടി പോലീസ് പിടികൂടിയത്. നവംബറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്.ഒ പി.റഫീഖ്, സബ് ഇന്‍സ്‌പെക്ടര്‍ കെ. സിന്‍ഷ, അസി.സബ് ഇന്‍സ്‌പെക്ടര്‍ റോയ്‌സണ്‍ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, പ്രജീഷ്, അരുണ്‍കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.