ബത്തേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബത്തേരി : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെതലയം സ്വദേശി അബ്ദുൽ മുത്തലിബ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെ ബത്തേരി തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മുത്തലിബിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
