ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു
കേണിച്ചിറ : ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. കേണിച്ചിറ കേളമംഗലം മാഞ്ചിറയിൽ ജിൽസണെയാണ് (42) കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഭാര്യ ലിഷ (35) യെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പടിഞ്ഞാറത്തറ വാട്ടർ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്ററാണ് ജില്‍സൻ. ചികിത്സയ്ക്ക് ശേഷമായിരുന്നു ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
