നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടുകടത്തി
പനമരം : നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയിൽ വീട്ടിൽ കെ.പി മനോജ്(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ഇയാൾ മുൻപും കാപ്പ നിയമ നടപടികൾക്ക് വിധേയനായിട്ടുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA)- 15(1)(a) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.
