November 22, 2025

കെഎസ്‌ഇബി മസ്ദൂര്‍ നിയമനത്തില്‍ യോഗ്യത മാറ്റി : സ്ത്രീകള്‍ക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

Share

 

കെഎസ്ഇബിയില്‍ വർക്കർ (മസ്‌ദൂർ) തസ്തികയില്‍ നിയമനം നേടുന്നതിന് ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം. ഇതുവരെ ഏഴാം ക്ലാസും സൈക്കിള്‍ ചവിട്ടാനുള്ള കഴിവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതോടെ പത്താം ക്ലാസ് പൂർത്തിയായവർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയത്.

 

വർക്കർ തസ്തികയില്‍ അപേക്ഷിക്കുന്നതിന് ഇലക്‌ട്രിക്കല്‍ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഉദ്യോഗാർത്ഥികള്‍ക്ക് സൈക്കിള്‍ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്നുള്ള നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പുരുഷന്മാർക്കൊപ്പം സ്ത്രീകള്‍ക്കും വർക്കർ തസ്തികയില്‍ ജോലിക്കായി അപേക്ഷിക്കാം.

 

സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീമീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്കും നാല് ശതമാനം സംവരണം ഉണ്ടായിരിക്കും. എന്നാല്‍ ഇവർക്ക് പുറം ജോലികള്‍ ചെയ്യാനുള്ള ശാരീരികശേഷി വേണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു.

 

മണിക്കൂറിന് ആയിരം രൂപ ശമ്ബളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ കാരണം നിയമനം മുടങ്ങിയതോടെ വർക്കർമാരുടെ ക്ഷാമം കെ എസ് ഇ ബിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഏകദേശം 5000 ത്തില്‍ അധികം വർക്കർമാരുടെ ഒഴിവുകള്‍ നിലവിലുണ്ട് എന്നാണ് കണക്കുകള്‍. പുതിയ യോഗ്യത ബാധകമാക്കി ഒഴിവുകള്‍ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തേക്കും.

 

ഫെലോഷിപ്പ് 60 ലക്ഷം രൂപ, കാലാവധി മൂന്ന് വർഷം,700 പേർക്ക് ലഭിക്കും; പ്രധാനമന്ത്രി കരിയർ റിസർച്ച്‌ ഗ്രാന്റിന് അപേക്ഷിക്കാം

അതെ സമയം വർക്കർമാർക്ക് ലൈൻമാരായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇവയുടെ വിധിക്ക് അനുസരിച്ചാലും നിയമനം സംബന്ധിച്ച്‌ തുടർന്നും നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.