12 കോടിയുടെ പൂജാ ബമ്പര്‍ നറുക്കെടുത്തു : ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്ബർ BR 106 നറുക്കെടുത്തു. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്.12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്ബറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്ബരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്ബരയിലും രണ്ട് വീതം).
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്ബരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്ബരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.
പൂജ ബമ്ബറിന്റെ സമ്മാനർഹമായ നമ്ബറുകള്‍
ഒന്നാം സമ്മാനം(12കോടി)
JD 545542
സമാശ്വാസ സമ്മാനം -1,00,000
JA 545542
JB 545542
JC 545542
JE 545542
You sent
രണ്ടാം സമ്മാനം -1 Crore
മൂന്നാം സമ്മാനം -50 Lakh
നാലാം സമ്മാനം -5 Lakh
അഞ്ചാം സമ്മാനം -2 Lakh
ആറാം സമ്മാനം -5,000
ഏഴാം സമ്മാനം -2,000
എട്ടാം സമ്മാനം -500
ഒമ്ബതാം സമ്മാനം-300
12 കോടിയില്‍ ഭാഗ്യശാലിക്ക് എത്ര കിട്ടും?
12 കോടി രൂപ പൂജ ബമ്ബർ അടിച്ചാല്‍ വിവിധ നികുതി കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. 10 ശതമാനം ആണ് ഏജന്‍സി കമ്മീഷൻ. അതായത് 1.2 കോടി രൂപ. ബാക്കിയുള്ള 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി വരുന്നത്. 30 ശതമാനം ആണ് നികുതി. 3.24 കോടി രൂപയാണിത്. ശേഷമുള്ള 7.56 കോടി രൂപ സമ്മാനാർഹന്‍റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനർഹൻ നേരിട്ട് നികുതി അടക്കണം. 50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവർ നികുതിക്ക് മുകളില്‍ സർചാർജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.
