സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്….! വൻ വര്‍ധന, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,680 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 210 രൂപയാണ് കൂടിയത്. പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിന്റെ വില 11,715 രൂപയായും പവന്റേത് 93,720 രൂപയായും ഉയർന്നു.
ഈ മാസത്തെ റെക്കോഡ് നിരക്കിലേക്കും സ്വർണവില ഇന്നെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 കൂടി.
77080 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില. 14 കാരറ്റ് സ്വർണത്തിനും വില വർധനയുണ്ടായിട്ടുണ്ട്. 135 രൂപയാണ് ഉയർന്നത്. 7505 രൂപയാണ് 14 കാരറ്റ് സ്വർണത്തിന്റെ വില. 14 കാരറ്റ് സ്വർണത്തിന്റെ വില 60040 രൂപയായാണ് ഉയർന്നത്.
കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയില്‍ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിലും വലിയ കുതിപ്പാണ് സ്വർണവിലയില്‍ ഉണ്ടായത്.
