നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ
ബത്തേരി : ബത്തേരി പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാർ (53) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 11.11.2025 ഉച്ചയോടെ ദൊട്ടപ്പൻ കുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും ബാഗിൽ സൂക്ഷിച്ച 31650 രൂപയും പിടിച്ചെടുത്തു. ഇയാൾ മുൻപും സമാന കേസിലുൾപ്പെട്ടയാളാണ്. കുട്ടികളടക്കമുള്ളവർക്ക് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബത്തേരി സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
