November 7, 2025

സ്വര്‍ണവിലയില്‍ ഇടിവ് : പവന് കുറഞ്ഞത് 400 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയില്‍ 400 രൂപയുടെ കുറവാണുണ്ടായത്.

 

89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു. അതേസമയം, ആഗോള വിപണിയില്‍ സ്വർണവില ഇടിയുകയാണ്. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം വർധനയാണ് ഉണ്ടായത്.

 

ഔണ്‍സിന് 3,989.91 ഡോളറായാണ് വില വർധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കില്‍ കാര്യമായ മാറ്റമില്ല. ഡോളർ ഇൻഡക്സില്‍ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി. നാല് മാസത്തെ ഉയർന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളർ ഇൻഡക്സില്‍ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളില്‍ സ്വർണവിലയില്‍ വർധനയുണ്ടായി.

 

സ്വർണവില വ്യാഴാഴ്ച രണ്ടാമതും കൂടിയിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.

 

വ്യാഴാഴ്ച രാവിലേയും ഗ്രാമിന് 40 രൂപ വർധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും പലിശനിരക്കുകള്‍ കുറക്കുമെന്ന് യു.എസ് ഫെഡറല്‍ സൂചന നല്‍കിയിരുന്നു. ഡിസംബറില്‍ പലിശനിരക്ക് കുറക്കുമെന്ന സൂചനകളാണ് ഫെഡറല്‍ റിസർവ് നല്‍കിയിരിക്കുന്നത്

 

 


Share
Copyright © All rights reserved. | Newsphere by AF themes.