November 6, 2025

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും ; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

Share

 

കൽപ്പറ്റ : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ അധ്യക്ഷസ്ഥാനം പട്ടികജാതി സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ സ്ത്രീ, പട്ടികവര്‍ഗം, സ്ത്രീ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

 

*പഞ്ചായത്ത് പ്രസിഡന്റ്*

1. മുട്ടിൽ – പട്ടികജാതി

2. തിരുനെല്ലി – പട്ടികവര്‍ഗ സ്ത്രീ

3. നൂൽപ്പുഴ – പട്ടികവര്‍ഗ സ്ത്രീ

4. വൈത്തിരി – പട്ടികവര്‍ഗം

5. മൂപ്പൈനാട് – പട്ടികവര്‍ഗം

6. പനമരം – പട്ടികവര്‍ഗം

7. വെള്ളമുണ്ട – സ്ത്രീ

8. എടവക – സ്ത്രീ

9. മീനങ്ങാടി – സ്ത്രീ

10. തരിയോട് – സ്ത്രീ

11. മേപ്പാടി – സ്ത്രീ

12. കോട്ടത്തറ – സ്ത്രീ

13. പറഞ്ഞാറത്തറ – സ്ത്രീ

14. പുൽപ്പള്ളി – സ്ത്രീ

15. മുള്ളൻകൊല്ലി – സ്ത്രീ

 

*ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്*

1. മാനന്തവാടി – പട്ടികവര്‍ഗ സ്ത്രീ

2. സുൽത്താൻ ബത്തേരി – സ്ത്രീ

 

*ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്*

1. വയനാട് – സ്ത്രീ

 

*മുനിസിപ്പാലിറ്റി അധ്യക്ഷൻ*

1. കൽപ്പറ്റ – പട്ടികവര്‍ഗം

2. സുൽത്താൻ ബത്തേരി – സ്ത്രീ


Share
Copyright © All rights reserved. | Newsphere by AF themes.