ഇനി ട്രൂകോളര്‍ വേണ്ട : വിളിക്കുന്നവരുടെ യഥാര്‍ത്ഥ പേര് സ്‌ക്രീനില്‍ കാണിക്കുന്ന പുതിയ സര്‍ക്കാര്‍ ഫീച്ചര്‍ വരുന്നു ഫീച്ചറുമായി സര്‍ക്കാര്‍
ദില്ലി : മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ക്ക് ഇനി വിളിക്കുന്നവരുടെ ഔദ്യോഗിക പേര് തെളിയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) എന്ന പുതിയ സംവിധാനത്തിന് അംഗീകാരം നല്‍കി. ഇത് വഴി, മൊബൈല്‍ സിം എടുക്കുമ്ബോള്‍ ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേര് ഇൻകമിംഗ് കോളുകളില്‍ പ്രദർശിപ്പിക്കും.
നിലവില്‍, സ്പാം, തട്ടിപ്പ് കോളുകള്‍ ഒഴിവാക്കാൻ പലരും ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പുതിയ സംവിധാനം വഴി ടെലികോം ഓപ്പറേറ്റർമാരുടെ ഔദ്യോഗിക ഡാറ്റാബേസില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇത് ഡിജിറ്റല്‍ ആശയവിനിമയത്തില്‍ കൂടുതല്‍ വിശ്വാസം വളർത്തുമെന്നും, സ്പാം കോളുകളുടെ വർധിച്ചുവരുന്ന ഭീഷണിക്ക് തടയിടുമെന്നും ട്രായ് വ്യക്തമാക്കി.
പുതിയ സംവിധാനം രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍, ഈ ഫീച്ചർ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം സേവനദാതാവിനെ ബന്ധപ്പെട്ട് ഇത് പ്രവർത്തനരഹിതമാക്കാവുന്നതാണ്. നിലവില്‍, കോളിംഗ് ലൈൻ ഐഡൻറിഫിക്കേഷൻ (CLI) വഴി കോള്‍ ലഭിക്കുമ്ബോള്‍ നമ്ബർ മാത്രമാണ് പ്രദർശിപ്പിക്കുന്നത്.
