സ്വര്‍ണവിലയിൽ വമ്പൻ ഇടിവ് : ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 1800 രൂപ
കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാവിലെ 600 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1200 രൂപ താഴ്ന്നു. ഇനിയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ 4382 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 3900ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില കുറയുന്നത്.
ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 91280 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം 90400 രൂപയായി കുറഞ്ഞു. ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 89800 രൂപയായി വീണ്ടും താഴ്ന്നു. ഉച്ചയോടെ വീണ്ടും കുറഞ്ഞ് 88600 രൂപയിലെത്തി. ഇനിയും വില കുറയുമെന്ന വാര്‍ത്തകള്‍ ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
22 കാരറ്റ് ഗ്രാമിന് 11075 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 9110 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7100 രൂപയും ഒമ്ബത് കാരറ്റ് ഗ്രാമിന് 4600 രൂപയുമാണ് പുതിയ വില. വെള്ളിയുടെ വില ഗ്രാമിന് 155 എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ ഔണ്‍സ് സ്വര്‍ണത്തിന് 3970 ഡോളറിലെത്തിയിരുന്നു. ഇപ്പോള്‍ 3900ത്തിലേക്ക് അടുത്തിരിക്കുകയാണ്.
