ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില : ഇന്ന് കുറഞ്ഞത് 840 രൂപ
കേരളത്തില്‍ സ്വർണ വില ഇടിയുന്നു. കഴിഞ്ഞ ആഴ്ചയില്‍ കനത്ത ഇടിവ് നേരിട്ട സ്വർണം ഇന്ന് വീണ്ടും മൂക്കുകുത്തുന്നു.
ഇന്ന് ഒരു ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. ഒരു പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,448 രൂപയും പവന് 99,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9336 രൂപയും പവന് 74,688 രൂപയുമാണ്.
ഇന്ന് കേരളത്തില്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,770 രൂപ നല്‍കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,390 രൂപയും കരുതേണ്ടി വരും. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകള്‍ ഈടാക്കുമ്ബോഴാണ് ഈ നിരക്ക് കണക്കാക്കുന്നത്. സ്വർണ വിലയില്‍ അപ്രതീക്ഷിത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ഇന്ന് വില കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ വില ഉയരാനും സാധ്യതയുണ്ട്.
