October 22, 2025

ലഹരിവില്പനക്കാരന്റെ വീട്ടിൽ പോലീസിന്റെ മിന്നൽ റെയ്ഡ് : എംഡിഎംഎയും മെത്തഫിറ്റാമിനും പിടികൂടി

Share

 

മുട്ടിൽ : ലഹരിവില്പനക്കാരന്റെ വീട്ടിൽ നിന്നും എം.ഡി.എം.എയും മെത്തഫിറ്റാമിനും പിടികൂടി കൽപ്പറ്റ പോലീസ്. മുട്ടിൽ, ചെറുമൂലവയൽ, ചൊക്ലിവീട്ടിൽ, ഇച്ചാപ്പു എന്ന അബൂബക്കറി(49)ന്റെ വീട്ടിൽ നിന്നാണ് 7.48 ഗ്രാം എം.ഡി.എം.എയും 1.40 ഗ്രാം മെത്തഫിറ്റാമിനും കണ്ടെടുത്തത്. ഇയാൾ ലഹരിക്കേസിലും, അടിപിടിക്കേസിലും, എക്സൈസ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്.

 

21.10.2025 രാവിലെയാണ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് അബൂബക്കറിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. പോലീസിനെ കണ്ടയുടൻ കൈവശമുണ്ടായിരുന്ന പൊതി ഇയാൾ വലിച്ചെറിഞ്ഞു. പൊതി പരിശോധിച്ചപ്പോൾ 1.40 ഗ്രാം മെത്തഫിറ്റാമിൻ ആണെന്ന് മനസ്സിലാവുകയും തുടർന്ന് ഇയാളുടെ വീടും പരിസരവും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. തുടർന്ന്, കോഴിക്കൂടിന് മുകളിൽ ഒളിപ്പിച്ച നിലയിൽ 7.48 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കൂടാതെ, 7 മൊബൈൽ ഫോണുകളും സിപ് ലോക്ക് കവറുകളും ബന്തവസിലെടുത്തിട്ടുണ്ട്. കല്പറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി. ജയപ്രകാശ്, അനന്തു തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.